Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Baselios College

Thiruvananthapuram

മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജി​ൽ കോം​നെ​റ്റ് 2026 അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സി​ന് തു​ട​ക്ക​മാ​യി

തി​രു​വ​ന​ന്ത​പു​രം: മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘കോം​നെ​റ്റ് 2026’ അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സി​നു തു​ട​ക്ക​മാ​യി. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​യൂ​ഹാ​ന്നോ​ൻ മാ​ർ അ​ല​ക്സി​യോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഐ​ഇ​ഇ​ഇ കേ​ര​ള സെ​ക്‌​ഷ​ൻ, യൂ​ണി​വേ​ഴ്‌​സി​റ്റി ടെ​ക്‌​നോ​ള​ജി മ​ലേ​ഷ്യ, എം​ബി​സി​ഇ​ടി​എ​എ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് 18 വ​രെ നീ​ളു​ന്ന അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഐ​ഇ​ഇ​ഇ കേ​ര​ള സെ​ക്ഷ​ൻ ചെ​യ​റും ഐ​ഐ​എ​സ്ടി സീ​നി​യ​ർ പ്ര​ഫ​സ​റു​മാ​യ ഡോ. ​ബി.​എ​സ്. മ​നോ​ജ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​ഇ​ഇ​ഇ കൊ​ച്ചി സ​ബ്‌ സെ​ക്ഷ​ൻ വൈ​സ് ചെ​യ​റും കു​സാ​റ്റ് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​ബി​ജോ​യ് എ. ​ജോ​സ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്. വി​ശ്വ​നാ​ഥ റാ​വു, ബ​ർ​സാ​ർ ഫാ.​ഡോ. കോ​ശി ഐ​സ​ക് പു​ന്ന​മൂ​ട്ടി​ൽ, ഡോ. ​ജെ. ജ​യ​കു​മാ​രി, ഡോ. ​ല​ക്സി മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up